Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ചു; പരസ്യവും പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍

E-cigarettes ban in india
Author
Delhi, First Published Sep 18, 2019, 3:18 PM IST

ദില്ലി: രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios