ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം

ദില്ലി: ഉത്തരേന്ത്യയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം. ഇവിടെ ഫൈസാബാദിലാണ് ഭൂകുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലും ദേശീയ തലസ്ഥാന പരിധിയിൽ വരുന്ന നോയ്‌ഡ അടക്കമുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.