ദില്ലി: ജമ്മു കശ്മീർ - ഹിമ‌ാചൽ പ്രദേശ് അതിർത്തിയിൽ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.10-നാണ് ഭൂകമ്പം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹിമ‌ാചൽ പ്രദേശിലെ ചമ്പ അതിർത്തിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഇവിടെ ഞായറാഴ്ച രാവിലെ 5.30ന് ഭൂകമ്പം നടന്നതായി ഷിലം കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.