Asianet News MalayalamAsianet News Malayalam

അസമിലും ബം​ഗാളിലെ ചിലയിടങ്ങളിലും ഭൂചലനം; തീവ്രത 5.2

മേഘാലയയിലെ ട്യൂറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കി. 
 

earthquake in assam and some places in bengal
Author
Guwahati, First Published Jul 7, 2021, 2:14 PM IST

ഡല്‍ഹി: അസമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8.45 ഓടെയാണ് അസം ബം​ഗാൾ അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചചനം സംഭവിച്ചത്. ഡാർജിലിം​ഗ്, കൂച്ച്ബിഹാർ എന്നിവിടങ്ങളുൾപ്പെടെ ഉത്തര ബം​ഗാളിന്റെ ചിലയിടങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്.  മേഘാലയയിലെ ട്യൂറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിൽ വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios