10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദില്ലി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്.

Read More : നഗരൂരിൽ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി