കേസിൽ ചോദ്യംചോയ്യലിന് ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഓഗസ്റ്റ് ഒന്നിന് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചിരുന്നു

ദില്ലി: 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. കേസിൽ ചോദ്യംചോയ്യലിന് ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഓഗസ്റ്റ് ഒന്നിന് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചിരുന്നു. 

അനിൽ അംബാനിയുമായി ബന്ധമുള്ള മുംബൈയിലെയും ദില്ലിയിലെയും 35 ഓളം സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. യെസ് ബാങ്കിൽ നിന്ന് 2017- 19 കാലയളവിൽ 3000 കോടി രൂപയുടെ അനധികൃത വായ്പ നിയമവിരുദ്ധമായി വകമാറ്റിയത് സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് 14000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു. അനിൽ അംബാനിയുടെ കമ്പനികൾക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇഡി ബാങ്കുകൾക്ക് കത്തെഴുതിയതായാണ് വിവരം.

YouTube video player