Asianet News MalayalamAsianet News Malayalam

ഷാരുഖ് ഖാന്‍റെ മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെക്ക് വീണ്ടും തിരിച്ചടി,കള്ളപ്പണക്കേസിൽ ഇഡി എഫ്ഐആർ

സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു

ED register FIR against Samir Vankhade
Author
First Published Feb 10, 2024, 11:56 AM IST

മുംബൈ:എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ ഇ.ഡി എഫ്ഐആർ റജിസ്റ്റർ ചെയ്തു. സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ  ലഹരിക്കേസിൽ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്. പിന്നാലെ മൂന്ന് എൻസിബി ഉദ്യോഗസ്ഥരെ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ സിബി െഎ കേസ് റദ്ദാക്കണമെന്നും നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ  ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ക്രിമിനൽ ഗൂഢാലോചന,  ഭീഷണിപ്പെടുത്തൽ, കൈക്കൂലിയുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് സിബിെഎ വാങ്കഡെയ്ക്കും കേസിലെ മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുളളത്

Latest Videos
Follow Us:
Download App:
  • android
  • ios