നാളെ ഗവർണറെ കാണാൻ ശ്രമിക്കും. ടിവികെ - കോൺഗ്രസ്സ് സർക്കാർ വരരുത് എന്നും ഇപിഎസ് പറഞ്ഞു.

ചെന്നൈ: പുതുച്ചേരിയിലെ റിസോർട്ടിലെത്തി എഐഎഡിഎംകെ എംഎൽഎമാരെ കണ്ട് എടപ്പാടി പളനിസാമി. പാർട്ടിക്ക് അനുകൂലമായി കാര്യങ്ങൾ മാറുമെന്ന് എടപ്പാടി പ്രതികരിച്ചു. നാളെ ഗവർണറെ കാണാൻ ശ്രമിക്കും. ടിവികെ - കോൺഗ്രസ്സ് സർക്കാർ വരരുത് എന്നും ഇപിഎസ് പറഞ്ഞു. എംഎൽഎമാരുടെ ഒപ്പ് വാങ്ങിയാണ് ഇപിഎസ് മടങ്ങിയത്. എടപ്പാടി എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവാകുമെന്നും റിസോര്‍ട്ടിലെ യോഗത്തിൽ തീരുമാനമായി. അതേ സമയം, ഡിഎംകെ - എഐഎഡിഎംകെ സഖ്യം വരുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തത്.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News