മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ അപലപിച്ച് എഡിറ്റര്‍മാരുടെ സംഘടന. അര്‍ണബിനോടുള്ള പെരുമാര്‌റം മാന്യമാണെന്ന് ഉറപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി സംസാരിച്ചുവെന്നും സംഘടന അറിയിച്ചു.

53കാരനായ ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. അര്‍ണബിന്റെ അറസ്റ്റില്‍ ഞെട്ടിയെന്നാണ് എഡിറ്റേഴ്‌സ് സംഘടന പ്രതികരിച്ചത്. സര്‍ക്കാരിന്റെ അധിയകാരം മാധ്യമങ്ങള്‍ക്കെതിരെ മോശമായി പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് മുഖ്യമന്ത്രിയെ വിളിച്ചതെന്നും അവര്‍ വ്യക്തമാക്കി.