പാലം കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ആറ് സ്ത്രീകളുള്‍പ്പെടെയാണ് എട്ടുപേര്‍ മരിച്ചത്. 

വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ (West Godavari) സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് നദിയിലേക്ക് മറിഞ്ഞ് (Bus fell in to river) എട്ടുപേര്‍ മരിച്ചു(eight killed) . അസ്വാരപേട്ടയില്‍ നിന്ന് തെലങ്കാനയിലെ ജംഗരെഡ്ഡിയുഡത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലം കടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ആറ് സ്ത്രീകളുള്‍പ്പെടെയാണ് എട്ടുപേര്‍ മരിച്ചത്. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നതായി വെസ്റ്റ് ഗോദാവരി എസ്പി രാഹുല്‍ ദേവ് ശര്‍മ പിടിഐയോട് പറഞ്ഞു. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

കൈവരിയിലിടിച്ച ബസ് നദിയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് 12 അംഗ കുടുംബം സഞ്ചരിച്ച ഓട്ടോ ട്രക്കിലിടിച്ച് നദിയിലേക്ക് മറിഞ്ഞ് നെല്ലൂരില്‍ അപകടമുണ്ടായിരുന്നു.