ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നിന്നും നോയിഡയിലേക്ക് പോകുകയായിരുന്ന സ്യകാര്യ ഡബിള്‍ ഡെക്കര്‍ ബസാണ് നിയന്ത്രണം തെറ്റി വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കിലിടിച്ചത്.
നോയിഡ: നോയിഡയിലെ യമുന എക്സ്പ്രസ്‍വേയില്‍ ബസ് ട്രക്കിലിടിച്ച് എട്ടുപേര്‍ മരിട്ടു. 22 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ അഞ്ച് മണിക്കാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നിന്നും നോയിഡയിലേക്ക് പോകുകയായിരുന്ന സ്യകാര്യ ഡബിള്‍ ഡെക്കര്‍ ബസാണ് നിയന്ത്രണം തെറ്റി വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കിലിടിച്ചത്. അപകടത്തിന്‍ററെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ബസിന്‍റെ ഡ്രൈവര്‍ മരിച്ചു.
അപകടങ്ങള്‍ പതിവായ യമുന എക്സ്പ്രസ്‍വേയില്‍ ആറുവര്‍ഷത്തിനിടെ 705 പേരാണ് മരിച്ചത്.
