ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ പാകിസ്ഥാനിൽ നിന്ന് എത്തിയെന്ന് സംശയിക്കുന്ന ഒരു പ്രാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാവിൻ്റെ ശരീരത്തിൽ ഭീകരർക്കുള്ള സന്ദേശമെന്ന് കരുതുന്ന കോഡുകളും അടയാളങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ദില്ലി: ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ നിന്ന് പാകിസ്ഥാനിൽ നിന്ന് പറന്നെത്തിയെന്ന് സംശയിക്കുന്ന പ്രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻറേതെന്ന് സംശയിക്കുന്ന അടയാളങ്ങളും കോഡുകളും പ്രാവിൻ്റെ ശരീരത്തിൽ കണ്ടെത്തി. ഭീകരർക്കുള്ള അറിയിപ്പാണിതെന്നാണ് സംശയിക്കുന്നത്. രാവിലെ നാട്ടുകാരാണ് ആദ്യം പക്ഷിയെ കണ്ടത്. ഇതിനെ പിടികൂടിയ നാട്ടുകാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാവിൻ്റെ ഉത്ഭവവും ഉദ്ദേശവും കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനക്കായി പ്രാവിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.