ആശ്രമത്തിൽ നടന്ന മതസംഗമമായ സത്സംഗത്തിന് ആളുകളുമായി പോയ ടെമ്പോ എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു.
കാസ്‌ഗഞ്ച്: ആശ്രമത്തിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ടോമ്പോയും എസ് യു വിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെയാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. പാട്യാലി ബദൗൺ-മെയിൻപുരി ഹൈവേയിലാണ് അപകടം നടന്നത്. ആശ്രമത്തിൽ നടന്ന മതസംഗമമായ സത്സംഗത്തിന് ആളുകളുമായി പോയ ടെമ്പോ എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. ആറു പേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിൽ ചികിത്സക്കിടെയും മരിച്ചു. ഫറൂഖാബാദിലെ ചിലോലി ഗ്രാമത്തിൽ നിന്ന് പുറപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ അധികൃതർക്ക് നിർദേശം നൽകി. ജില്ലാ മജിസ്‌ട്രേറ്റ് ഹർഷിത മാത്തൂർ, പൊലീസ് സൂപ്രണ്ട് (എസ്‌പി) രോഹൻ പ്രമോദ് ബോത്രേ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ടെമ്പോയിൽ എട്ട് പേരിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. എസ്‌യുവിയിലുണ്ടായിരുന്ന ഒരാൾ മരിച്ചതായും എസ്‌പി പറഞ്ഞു.
സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിതറ സ്വദേശി ശരണ്യവിലാസത്തിലെ ശിവകുമാര്‍ (47) ആണ് മരിച്ചത്. സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച രാത്രി സഹമിലായിരുന്നു അപകടം ഉണ്ടായത്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മൃതദേഹം സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: രാജു, മാതാവ്: വിജയമ്മ. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
