മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയില്‍ ബിജെപി. നാളെ ഫലം പുറത്തുവരുമ്പോള്‍ വിജയം ആഘോഷിക്കാനായി ബിജെപി ഓഫീസില്‍ തയ്യാറാക്കിയ ലഡുവിന്‍റെ ചിത്രം പുറത്ത്. എഎന്‍ഐയാണ് ചിത്രം പുറത്തു വിട്ടത്. നാളെയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

ഒക്ടോബര്‍ 21 നായിരുന്നു ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും രണ്ടിടത്തും ബിജെപിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ബിജെപി.