Asianet News MalayalamAsianet News Malayalam

'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശം: രാഹുലിനെതിരെയുള്ള പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിജെപി നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. 

Election commission seek report over Rape in India comment of Rahul Gandhi
Author
New Delhi, First Published Dec 16, 2019, 10:27 AM IST

ദില്ലി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ബിജെപി നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. രാഹുല്‍ ഗാന്ധി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തെന്നും ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചെന്നും ആരോപിച്ചാണ് ബിജെപി നേതാക്കള്‍ പരാതിപ്പെട്ടത്. 

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്‍റിലും രാജ്യസഭയിലും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. എന്നാല്‍, മേക്ക് ഇന്‍ ഇന്ത്യ എന്ന് മോദി പറയുമ്പോള്‍ റേപ് ഇന്‍ ഇന്ത്യയാണ് നടക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിശദീകരണം. മോദിയുടെ മുന്‍ പ്രസംഗമുള്‍പ്പെടെ ട്വീറ്റ് ചെയ്താണ് രാഹുല്‍ മറുപടി നല്‍കിയത്. മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios