Asianet News MalayalamAsianet News Malayalam

നന്ദിഗ്രാമിൽ തോറ്റ മമതയ്ക്ക് ഭവാനിപൂരിൽ അഗ്നിപരീക്ഷ, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെര. കമ്മീഷൻ

വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കും. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. 

election date announced in bhawanipur mamata banerjee  tmc candidate
Author
Delhi, First Published Sep 4, 2021, 1:48 PM IST

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കും. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത സുവേന്ദു അധികാരിയോട് 1,956 വോട്ടിന് തോല്‍ക്കുകയായിരുന്നു. ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിർന്ന ടിഎംസി നേതാവ് സൊവാൻദേബ് ചാറ്റോപാദ്യായ രാജി വെച്ചതിനെ തു‍ടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011 ലും 2016 ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനർജി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios