ആനകളുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
കൊൽക്കത്ത: ജീവനില്ലാത്ത തന്റെ കുഞ്ഞുമായി ആനയും ആനക്കൂട്ടവും നടന്നത് കിലോമീറ്ററുകൾ. പശ്ചിമബംഗാളിലെ ജൽപായ്ഗിരി ജില്ലിയിലാണ് 30-35 ആനകളുടെ കൂട്ടം ഏഴ് കിലോമീറ്ററിലധികം സഞ്ചരിച്ചത്. ഒരു തോട്ടത്തിൽ നിന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ച് മറ്റൊരു തോട്ടത്തിലെത്തുകയായിരുന്നു ഇവർ. 30 - 35 ആനകളുടെ കൂട്ടത്തോടെയുള്ള യാത്ര ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെന്ന് അധികൃതർ പറഞ്ഞു.
ബനാർഹട്ട് ബ്ലോക്കിലെ ദോർസ് മേഖലയിലെ ചുനഭട്ടി തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെയാണ് ആനക്കുട്ടി ചത്തത്. ചുനഭട്ടിയിൽ നിന്ന് ആനകൾ അംബാരി തേയിലത്തോട്ടത്തിലേക്കും ഡയാന തേയിലത്തോട്ടത്തിലേക്കും ന്യൂദൂർസ് തേയിലത്തോട്ടത്തിലേക്കും പോയി ആനക്കുട്ടിയുടെ ജഡം റെഡ്ബാങ്ക് തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടിൽ കിടത്തി. ആനകളുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
