Asianet News MalayalamAsianet News Malayalam

പാളങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ആനകൾ ചരിയുന്നത് ഇന്ത്യയിൽ കൂടി വരുന്നു

അസമിൽ രണ്ടു ദിവസം മുൻപ് മിന്നലേറ്റ് 18 ആനകൾ ചരിഞ്ഞ വാർത്തയുടെ നടക്കം മാറും മുൻപാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2010 - 2020 കാലയളവിനിടയ്ക്ക് ഇന്ത്യയിലാകെ ട്രെയിൻ തട്ടി ചരിഞ്ഞത് 186 ആനകളാണ്. 

Elephants killed on railway tracks
Author
New Delhi, First Published May 17, 2021, 12:21 AM IST

ദില്ലി: വന മേഖലയ്ക്കടുത്ത് പാളങ്ങൾ മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ആനകൾ ചരിയുന്നത് ഇന്ത്യയിൽ കൂടി വരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പത്തു വ‍ർഷത്തിനിടെ ചരി‌ഞ്ഞത് 186 ആനകളാണ്. അസമിലാണ് ഏറ്റവും കൂടുൽ അപകടങ്ങളുണ്ടായതെങ്കിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് കേരവുമുണ്ട്

അസമിൽ രണ്ടു ദിവസം മുൻപ് മിന്നലേറ്റ് 18 ആനകൾ ചരിഞ്ഞ വാർത്തയുടെ നടക്കം മാറും മുൻപാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2010 - 2020 കാലയളവിനിടയ്ക്ക് ഇന്ത്യയിലാകെ ട്രെയിൻ തട്ടി ചരിഞ്ഞത് 186 ആനകളാണ്. ഇതിൽ ഏറ്റവും അപകടകരമായ സാഹചര്യമുള്ളതും ആസാമിൽ തന്നെ. 62 ആനകക്ക് ഈ കാലയളവിൽ ദാരുണാന്ത്യം സംഭവിച്ചു. പശ്ചിമ ബംഗാളാളിൽ പത്തുകൊല്ലത്തിനിടെ ചരിഞ്ഞത് 57 ആനകൾ. 

ഒഡീഷയിൽ ഇരുപത്തിയേഴും ഉത്തരാഘണ്ഡിൽ 14 ആനകളും ട്രെയിൻ തട്ടി ചരിഞ്ഞു. പട്ടികയിൽ അഞ്ചാമതാണ് കേരളം. പത്തുകൊല്ലത്തിനിടെ 9 ആനകളുടെ ജീവൻ കേരളത്തിലെ പാളങ്ങളിൽ പൊലിഞ്ഞു. വനത്തിനുള്ളിലൂടെയുള്ള റെയിൽവേ പാളങ്ങളിലാണ് അപകടങ്ങളിൽ കൂടുതലും നടക്കുന്നത്. ആനകളുടെ ജീവൻ പൊലിയുന്നത് തടയാനുള്ള നി‍‍ർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മറ്റിയെ വനം പരിസ്ഥിതി മന്ത്രാലയം നിയമിച്ചിരുന്നു. ട്രാക്കിനടുത്ത് മരങ്ങൾ ഇടതൂർന്ന് വളരുന്നത് ഒഴിവാക്കണം. 

ആനയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന വന മേഖലകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണം. ഇവിടങ്ങളിൽ ട്രാക്ക് നിരന്തരം പരിശോധിക്കാൻ ജീവനക്കാരെ നയമിക്കണം. വനം വകുപ്പിന്റെ വാച്ചർമാർ ഉണ്ടാകണം. വനമേഖലയിലൂടെ ആന പാളം കടന്ന് പോകുന്നതൊഴിവാക്കാൻ മേൽപ്പാലങ്ങളും അടിപ്പാതകളും സ്ഥാപിക്കണം. ഇങ്ങനെ നിർദ്ദേശങ്ങൾ നിവവധി വന്നെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ. 

Follow Us:
Download App:
  • android
  • ios