ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം

ദില്ലി: ജമ്മു കശ്മീരിലെ ഷോപിയാൻ സെക്ടറിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ സെക്ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം. സൈന്യത്തെ കണ്ടയുടൻ ഭീകരർ വെടിയുതിർത്തു. സൈന്യം ഇതിനോട് തിരിച്ചടിക്കുകയായിരുന്നു.

ഇവിടെ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം.