ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. 

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഭീകരരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ആയുധങ്ങളുമായി ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന എത്തി പരിശോധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേന ഇരുവരെയും വധിച്ചു. 

കൊല്ലപ്പെട്ടവർ രണ്ട് പേരും കശ്മീർ സ്വദേശികൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സഫ്ദർ അമീൻ ഭട്ട്, ബുർഹാൻ അഹമ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് എകെ റൈഫിളും എസ്എൽആറും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 

ബ്രിജ് ബഹേരയിലെ ബാഗേന്ദർ മൊഹല്ലയിലാണ് സുരക്ഷാ സേനയുമായി ഭീകരവാദികൾ ഏറ്റുമുട്ടിയത്. ഏതാണ് രണ്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…