ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.

ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.

പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിനിടെ ഭീകർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

മാലിന്യം ഒഴുക്കിയ കമ്പനി ഏത്? പെരിയാര്‍ മത്സ്യക്കുരുതിയിൽ തുടര്‍നടപടികള്‍ വൈകും; രാസപരിശോധനാ ഫലം നിർണായകം


Loksabha Election 2024 Results | Asianet News Live | Malayalam News Live | Latest News Updates