Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സിആർപിഎഫും ഉൾപ്പെടുന്ന സംഘം കുൽ​ഗാമിലെ ചിങ്ങാം ​ഗ്രാമത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

encounter in kulgam twio terrorists gunned down
Author
Kulgam, First Published Oct 10, 2020, 8:46 AM IST

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരെ ഇനിയും തിരിച്ചറി‍ഞ്ഞിട്ടില്ല. പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സിആർപിഎഫും ഉൾപ്പെടുന്ന സംഘം കുൽ​ഗാമിലെ ചിങ്ങാം ​ഗ്രാമത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ പൂർണ്ണനിയന്ത്രണത്തിലാണ്. തെരച്ചിൽ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios