വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. 

ദില്ലി: വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടർമാർ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ൽ എടുത്ത കേസിലാണ് നടപടി. 2012 മുതൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിക്ക് പിന്നാലെയായിരുന്നു കേസ് അടക്കം നടപടികൾ കേന്ദ്രം തുടങ്ങിയത്. 

ബിബിസിക്ക് 3.44 കോടി പിഴയിട്ട് ഇഡി; പിഴ വിദേശനാണ്യവിനിമയ ചട്ടലംഘനത്തിന് | BBC