Asianet News MalayalamAsianet News Malayalam

സാമ്പത്തിക ക്രമക്കേട്; ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്‍തതിന് ശേഷം രാജ് താക്കറയെ വിട്ടയച്ചു

മുംബൈയിലെ ഇ ഡി ആസ്ഥാനത്ത് രാവിലെ 11.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. 

Enforcement Directorate free Raj Thackeray after questioning
Author
Mumbai, First Published Aug 22, 2019, 8:39 PM IST

മുംബൈ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയെ എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. 2005 ൽ മുംബൈ ദാദറിലെ ശിവാജി പാർക്കിൽ തുടങ്ങിയ കോഹീനൂർ ടവറും ധനകാര്യ കൺസോഷ്യമായ ഐഎൽ ആൻഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് പദ്ധതിയിൽ പങ്കാളിയായിരുന്ന താക്കറെയെ ചോദ്യം ചെയ്തത്. 

മുംബൈയിലെ ഇ ഡി ആസ്ഥാനത്ത് രാവിലെ 11.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അസിസ്റ്റന്‍റ് ഡയറക്റ്റർ റാണ ബാനർജിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എം എൻ എസിന്‍റെ മുതിർന്ന നേതാക്കളെ മുംബൈ പൊലീസ് കരുതൽ തടങ്കലിലെടുത്തിരുന്നു. സംഘർഷ സാധ്യത പരിഗണിച്ച് ഇ ഡി ആസ്ഥാനത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. 


 

Follow Us:
Download App:
  • android
  • ios