Asianet News MalayalamAsianet News Malayalam

സാമ്പത്തിക തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
 

Enforcement questioned Congress leader Ahmed Patel
Author
Delhi, First Published Jun 27, 2020, 4:55 PM IST

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തു. സ്റ്റെർലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് തവണ ഇദ്ദേഹത്തിന് കത്തയച്ചിരുന്നു. 

എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ എത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അഹ്മദ് പട്ടേൽ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഇന്ന് രാവിലെ ഇഡി ഉദ്യോഗസ്ഥര്‍ അഹമ്മദ് പട്ടേലിന്റെ ദില്ലിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.

Read Also: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

Follow Us:
Download App:
  • android
  • ios