229 യാത്രക്കാരുമായി 14000 അടി ഉയരത്തിൽ വച്ചുണ്ടായ എൻജിൻ തകരാർ ഏറെ നേരം പരിഭ്രാന്തി പടർത്തി.
ദില്ലി: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോവ- ദില്ലി വിമാനം അടിയന്തര ലാൻഡിംങ് നടത്തി. ഗോവയിലെ മോപ വിമാനത്താവളത്തിൽ 9.15 ഓടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ 10 മിനുറ്റിനുളളിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. 229 യാത്രക്കാരുമായി 14000 അടി ഉയരത്തിൽ വച്ചുണ്ടായ എൻജിൻ തകരാർ ഏറെ നേരം പരിഭ്രാന്തി പടർത്തി. പിന്നാലെ മോപ എയർ ട്രാഫിക് കണ്ട്രോൾ റൂം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 9.50 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 10 മണിയോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതായും വൈകീട്ട് 3.30 ന് ദില്ലിയിലേക്ക് വിമാനം പുറപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു.

