ദില്ലി: മുൻ ചീഫ് ജസ്റ്റിസിസ് രഞ്ജൻ ഗോഗോയിക്കെതിരെ മുൻ അസം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയ്. രഞ്ജൻ ഗോഗോയ് ബിജെപിയുടെ അസം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് തരുൺ ഗോഗോയ്. രഞ്ജൻ ഗോഗോയ് പരിഗണന പട്ടികയിലുണ്ടെന്ന് തരുൺ ഗോഗോയ് പറയുന്നു. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് വിവരം ലഭിച്ചതെന്നാണ് മുൻ അസം മുഖ്യമന്ത്രി പറയുന്നത്. 

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആദ്യമായാണ്. അദ്ദേഹം പുറപ്പെടുവിച്ച പല നിര്‍ണായക വിധികളുടേയും ഫലമാണ് രാജ്യസഭാംഗത്വമെന്ന് ആക്ഷേപമുണ്ട്.