ദില്ലി: കൊവിഡിനെതിരെയുള്ള വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമര്‍പ്പിച്ചതിന്  ശേഷം അടുത്ത യോഗത്തില്‍ അനുമതി സംബന്ധിച്ചുള്ള ശുപാര്‍ശയില്‍ തീരുമാനമെടുക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കൊവാക്‌സിന്‍ നിര്‍മ്മാതക്കളോടും പരീക്ഷണ റിപ്പോര്‍ട്ട് തേടിയത്. കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി ശനിയാഴ്ച രാജ്യത്താകമാനം ഡ്രൈ റണ്‍ നടക്കും.