Asianet News MalayalamAsianet News Malayalam

'കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും'; വന്ദേ ഭാരത് എക്സ്പ്രസില്‍ എക്സ്റ്റീരിയല്‍ ക്യാമറ

ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exterior cameras fixed in Vande Bharat  express
Author
New Delhi, First Published Apr 6, 2019, 10:03 AM IST

ദില്ലി: ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെറിയുന്നവരെ കുടുക്കാനായി എക്സ്റ്റീരിയര്‍ ക്യാമറകള്‍ ഘടിപ്പിച്ചത്. 

ട്രെയിന്‍ 18 എന്നും അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിയുന്നത് പതിവാകുന്നതോടെയാണ് പുതിയ നീക്കവുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഏകദേശം ഒരു ഡസനോളം കല്ലേറുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ജനല്‍ ചില്ലുകള്‍ ഇതുവരെ തകര്‍ത്തു. കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് ട്രെയിനിന് പുറത്ത് ക്യാമറ ഘടിപ്പിക്കാന്‍ റെയില്‍വെ അധികൃതര്‍ തീരുമാനിച്ചത്. 

ട്രെയിനിന്‍റെ മുന്നിലും പിന്നിലുമായി നാല് എക്സ്റ്റീരിയര്‍ ക്യാമറകളാണ്  ഘടിപ്പിച്ചത്. ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്. 

Follow Us:
Download App:
  • android
  • ios