സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ദില്ലി: സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമൊന്നിച്ചുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുത്ത കണ്ണടയും സ്യൂട്ടും ധരിച്ചുള്ള ഫോട്ടോ കണ്ട് ജയിംസ് ബോണ്ട് ലുക്കാണെന്നാണ് സോഷ്യൽ മീഡിയകളിലെ പ്രതികരണം. എസ് ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയയത്. 

സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ടോം ക്രൂസിനും ബ്രാഡ് പിറ്റിനും ഒരു വെല്ലുവിളിയാണ് രണ്ട് പേരുമെന്നാണ് ഒരു കമന്‍റ്. ഇത് യഥാർത്ഥ 007 ലുക്ക് ആണെന്നും ജയിംസ് ബോണ്ട് തോറ്റുപോകുമെന്നാണ് മറ്റൊരു കമന്‍റ്. 'മെൻ ഇൻ ബ്ലാക്ക്', കൊലമാസ് ലുക്ക്' എന്നിങ്ങനെ ചിത്രത്തിന് കമന്‍റുകള്‍ നിറയുകയാണ്.

Scroll to load tweet…

Read More :  സിദ്ധരാമയ്യയും ഡികെ ശിവകുമാറും ദില്ലിയിലേക്ക്, ഖർഗെയുമായി കൂടിക്കാഴ്ച; കൂടുതൽ സാധ്യത സിദ്ധരാമയ്യക്ക്