തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ബെരോജ്‌ഗാര്‍ പദ്ധതി പ്രകാരം പ്രതിമാസം 3500 രൂപ നല്‍കുന്നതായാണ് വാട്‌സ്ആപ്പ് സന്ദേശം

ദില്ലി: വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപും സ്കോളര്‍ഷിപ്പികളും ലഭിക്കും എന്ന തരത്തിലുള്ള നിരവധി വ്യാജ സന്ദേശങ്ങളുടെ വസ്‌തുത മുമ്പ് പുറത്തുവന്നിരുന്നു. സമാനമായി ഇപ്പോള്‍ പ്രചരിക്കുന്ന ഒരു മെസേജിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ബെരോജ്‌ഗാര്‍ പദ്ധതി പ്രകാരം പ്രതിമാസം 3500 രൂപ നല്‍കുന്നതായാണ് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നത്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയമായി എന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്കും വാട്‌സ്‌ആപ്പ് സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ഇത് യഥാര്‍ഥമാണ് എന്ന് വിശ്വസിച്ച് ഏറെപ്പേരാണ് ഈ മെസേജ് ഫോര്‍വേഡ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വൈറല്‍ വാട്‌സ്ആപ്പ് മെസേജിന്‍റെ വസ്‌തുത പരിശോധിക്കാം.

വസ്‌തുത

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസംതോറും 3500 രൂപ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല എന്നതാണ് വസ്‌തുത. പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നും സംശയാസ്‌പദമായ ലിങ്കില്‍ ക്ലിക്ക് ആരും ക്ലിക്ക് ചെയ്യരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ഇതാദ്യമല്ല. സമാന സന്ദേശം ലിങ്ക് ഉള്‍പ്പടെ മുമ്പും പ്രചരിച്ചിരുന്നതാണ്. 

Scroll to load tweet…

നിഗമനം

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ബെരോജ്‌ഗാര്‍ പദ്ധതി പ്രകാരം പ്രതിമാസം 3500 രൂപ നല്‍കുന്നതായുള്ള ലിങ്ക് സഹിതമുള്ള പ്രചാരണം തെറ്റാണ്. ഈ പേരിലൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ല. ആരും മെസേജിനൊപ്പമുള്ള സന്ദേശത്തില്‍ ക്ലിക്ക് ചെയ്‌ത് വഞ്ചിതരാവരുത്.

Read more: രാജ്യത്ത് 10 രൂപ നോട്ടുകള്‍ ഉടന്‍ പിന്‍വലിക്കുന്നതായി തിയതി പ്രചരിക്കുന്നു; സത്യമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം