ഇന്ത്യാ പോസ്റ്റ് അയക്കുന്ന മെസേജ് എന്ന പേരിലാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് എത്തിയിരിക്കുന്നത്

ദില്ലി: ഇന്ത്യാ പോസ്റ്റിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വെയര്‍ഹൗസില്‍ വന്നിരിക്കുന്ന പാഴ്‌സല്‍ ലഭിക്കാനായി അഡ്രസ് അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംശയാസ്‌പദമായ ലിങ്ക് സഹിതം മെസേജ് പ്രചരിക്കുന്നത്. പോസ്റ്റല്‍ വകുപ്പിന്‍റെ പേരിലുള്ള ഈ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

'ഇന്ത്യാ പോസ്റ്റ് അയക്കുന്ന മെസേജ് എന്ന പേരിലാണ് സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് എത്തിയിരിക്കുന്നത്. നിങ്ങള്‍ക്കുള്ള പാഴ്‌സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. ആ പാഴ്‌സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ അഡ്രസ് തെറ്റായതിനാല്‍ പാഴ്‌സല്‍ നിങ്ങള്‍ക്ക് കൈമാറാനായില്ല. അതിനാല്‍ 48 മണിക്കൂറിനകം അഡ്രസ് അപ‌്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ പാഴ്‌സല്‍ തിരിച്ചയക്കേണ്ടിവരും. അ‍ഡ്രസ് അപ്‌ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അഡ്രസ് അപ്‌ഡേറ്റ് ചെയ്താല്‍ 24 മണിക്കൂറിനകം പാഴ്‌സല്‍ നിങ്ങളില്‍ എത്തുന്നതാണ്' എന്നുമാണ് മെസേജിലുള്ളത്. 

വസ്‌തുത

പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്‍റിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് വസ്‌തുത. അഡ്രസ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റ് സന്ദേശങ്ങള്‍ അയക്കാറില്ല. തട്ടിപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പാടില്ല എന്നും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

Scroll to load tweet…

Read more: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ രാഹുല്‍ ഗാന്ധി യാത്രയ്‌ക്കിടെ കാണുന്നുവോ? വീഡിയോയുടെ സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം