സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോ​ഗത്തിന് ശേഷം ചേ‍ർന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചായിരുന്നു വ്യാജ പ്രചരണം.

ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിഖ് വിഭാഗത്തെ ഒഴിവാക്കാന്‍ ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി നീക്കമെന്ന പേരിൽ പുറത്തിറങ്ങിയ വ്യാജ വാർത്തയിൽ ദില്ലി പൊലീസ് കേസെടുത്തു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോ​ഗത്തിന് ശേഷം ചേ‍ർന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചായിരുന്നു വ്യാജ പ്രചരണം. സ്പെഷ്യൽ സെൽ ഡിസിപി കെപിഎസ് മൽഹോത്രയാണ് എഫ്ഐആ‍ർ റജിസ്റ്റ‍ർ ചെയ്തതായി അറിയിച്ചത്.

Scroll to load tweet…

ഈ വ്യാജ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഫാക്ട് ചെക്ക് ചെയ്തിരുന്നു. ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി സ്ഥിരമായി കൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സിഖ് വിഭാഗത്തെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചർച്ചയും നടന്നിട്ടില്ല. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചേരുന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ ദൃശ്യങ്ങളാണ് ദേശവിരുദ്ധ ശക്തികള്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Scroll to load tweet…