Asianet News MalayalamAsianet News Malayalam

18 മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ, ഇപ്പോഴും കോമയിലെന്ന് കുടുംബം

കോമയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മൃതദേഹത്തിൽ ഗംഗാജലം തളിച്ചു.

family kept man dead body for 18 months in home assumes he is in Coma
Author
First Published Sep 24, 2022, 8:26 AM IST

കാൺപൂര്‍ : മരിച്ചയാളുടെ മൃതദേഹം 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ച് കാൺപൂരിലെ ഒരു കുടുംബം. മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരന്റെ കോമയിലാണെന്ന് കരുതി ഏകദേശം 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ചത്. ഇയാളുടെ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ, ഇയാളെ കോമയിൽ നിന്ന് കരകയറാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മൃതദേഹത്തിൽ ഗംഗാജലം തളിച്ചു.

2021 ഏപ്രിൽ 22 ന് പെട്ടെന്നുള്ള കാർഡിയാക് റെസ്പിറേറ്ററി സിൻഡ്രോം മൂലമാണ് വിമലേഷ് ദീക്ഷിത് മരിച്ചതെന്ന് ഒരു സ്വകാര്യ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നതായി കാൺപൂർ പൊലീസ് പറഞ്ഞു. ആദായനികുതി വകുപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. അദ്ദേഹം കോമയിലാണെന്ന് വിശ്വസിച്ചതിനാൽ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്താൻ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ.അലോക് രഞ്ജൻ പറഞ്ഞു.

കാൺപൂരിലെ ആദായനികുതി ഉദ്യോഗസ്ഥരാണ് ദീക്ഷിതിന്റെ കുടുംബ പെൻഷൻ ഫയലുകൾ ഒരിഞ്ച് പോലും നീങ്ങാത്തതിനാൽ വിഷയം അന്വേഷിക്കണമെന്ന് തന്നോട് അഭ്യർത്ഥിച്ചതെന്ന് അലോക് രഞ്ജൻ പറഞ്ഞു. പൊലീസുകാരും മജിസ്‌ട്രേറ്റും ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച റാവത്പൂർ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും കോമയിലാണെന്നുമാണ് കുടുംബാംഗങ്ങൾ ശഠിച്ചത്. 

ഏറെ നിർബന്ധിച്ചതിന് ശേഷം, മൃതദേഹം ലാലാ ലജ്പത് റായ് (എൽഎൽആർ) ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആരോഗ്യ സംഘത്തെ അനുവദിച്ചു. അവിടെ വൈദ്യപരിശോധനയിൽ അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിഷയം സമഗ്രമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ കണ്ടെത്തലുകൾ എത്രയും വേഗം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഎംഒ അറിയിച്ചു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ദീക്ഷിത് കോമയിലാണെന്ന് അയൽവാസികളോടും ദീക്ഷിതിന്റെ കുടുംബം പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios