Asianet News MalayalamAsianet News Malayalam

കർണാടകയിൽ മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്, യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു,

 കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. 

Family members of karnataka minister confirms with covid
Author
Bengaluru, First Published Jun 23, 2020, 8:58 AM IST

ബെംഗളൂരു: കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡികെ സുധാകറിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പിതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണ്. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിചാരകനിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഓഫീസ് ഇന്ന് അണുനശീകരണം നടത്തും. കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്‍റെ ബെംഗളൂരുവിലെ വീടും രോഗിയുടെ സമ്പർക്കത്തെ തുട‍ർന്ന് അടച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇതുവരെ 36 പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറൈൻ്റെൻ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. കർണാടകത്തില്‍ ഇതുവരെ 8281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios