കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. എ സി വെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

ബെംഗളൂരു: കർണാടക വിജയന​ഗരയിൽ എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേർ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. എ സി വെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീടുമുഴുവൻ കത്തിനശിച്ച നിലയിലാണ്. വിജയന​ഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. 

ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിച്ച് യുവതി

മെഴുകുതിരിയുടെയും മൊബൈലിൻറെയും വെളിച്ചത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. അനകപ്പള്ളി ജില്ലയിലെ നരസിപട്ടണത്തെ എൻടിആർ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു. ജനറേറ്റർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചില്ല. ഇതോടെ ഡോക്ടർ മെഴുകുതിരിയും മൊബൈൽ ഫോൺ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു.

യുവതിക്ക് പ്രസവവേദന ഉണ്ടായതോടെ ഡോക്ടർമാർക്കും നഴ്‌സിനും മറ്റ് വഴികളില്ലാതെ വന്നപ്പോൾ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. മെഴുകുതിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും സെൽഫോണുകളിലെ ലൈറ്റുകളും ടോർച്ചിലെ വെളിച്ചവും ക്രമീകരിക്കാൻ ആവശ്യപ്പെട്ടു.

ഭാര്യയുടെ സുരക്ഷിത്വത്തിൽ ആശങ്കയണ്ടായിരുന്നതായും ഭാഗ്യം കൊണ്ട് സങ്കീർണതകളൊന്നുമില്ലാതെ അവൾക്ക് പ്രസവിക്കാൻ കഴിഞ്ഞെന്നും ഭർത്താവ് പറഞ്ഞു. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവർത്തനക്ഷമമല്ല. രോഗികളുടെ സഹായികൾ വീടുകളിൽ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും രോഗികൾ പറയുന്നു. ടോർച്ചിന്റെയും സെൽഫോണിന്റയും മെഴുകുതിരിയുടെയും വെട്ടത്തിൽ പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു.