Asianet News MalayalamAsianet News Malayalam

സർക്കാരിൻ്റെ കള്ളക്കളി പൊളിഞ്ഞു; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ശരത് ലാലിൻ്റെ അച്ഛൻ

രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ അന്വേഷണം നടക്കാനാണ് സിബിഐ വേണമെന്ന് പറഞ്ഞത്. സർക്കാർ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല ക്രിമിനലുകൾക്ക് വേണ്ടിയാണെന്നും സത്യനാരായണൻ ആരോപിച്ചു. 

family of murdered youth congress workers in periya welcome supreme court verdict
Author
Kasaragod, First Published Dec 1, 2020, 3:53 PM IST

കാ‌‌സ‌ർകോട്: പെരിയ കേസിലെ സുപ്രീം കോടതി വിധി ദൈവാനുഗ്രഹമാണെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ. സർക്കാർ ഇത്രയും കാലം പോരാടിയത് നീതിക്ക് എതിരായാണെന്നും സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സത്യനാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും വിധി തിരിച്ചടിയാണെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു. 

രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ അന്വേഷണം നടക്കാനാണ് സിബിഐ വേണമെന്ന് പറഞ്ഞത്. സർക്കാർ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല ക്രിമിനലുകൾക്ക് വേണ്ടിയാണെന്നും സത്യനാരായണൻ ആരോപിച്ചു. 

കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. 

Follow Us:
Download App:
  • android
  • ios