ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതി അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാൻ വിദഗ്ധ സമിതി രൂപീകരിക്കാം. അവിടെ കര്‍ഷക സംഘടനാ പ്രതിനിധികൾക്കും സര്‍ക്കാരിനും അവരവരുടെ വാദം അവതരിപ്പിക്കാം. ആ സമിതി തീരുമാനം എടുക്കുന്നത് വരെ നിയമം മരവിപ്പിക്കാം എന്നും സുപ്രീം കോടതി പറഞ്ഞു, മുതിർന്നവരും സ്ത്രീകളും മടങ്ങാമെന്ന് കർഷകസംഘടനകളും അറിയിച്ചു. അക്കാര്യം ഉത്തരവിൽ രേഖപ്പെടുത്താമെന്ന് സുപ്രീംകോടതി പറഞ്ഞു

വിവാദ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായി കര്‍ഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് സുപ്രീംകോടതി ഇടപെടൽ . കാര്‍ഷിക നിയമ ഭേദഗതിയുടേയും കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിന്‍റേയും പശ്ചാത്തലത്തിൽ ഫയൽ ചെയ്ത ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്.

കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന നിലപാടാണ് കേസുകൾ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈക്കൊണ്ടത്. കർഷക ഭൂമി സംരക്ഷിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.  കരാർകൃഷിക്ക് ഭൂമി വാങ്ങുന്നത് തടയാം എന്ന നിര്‍ദ്ദേശവും കോടതി കര്‍ഷകര്‍ക്ക് മുന്നിൽ വച്ചു.