ഇക്കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും സമാനരീതിയിൽ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു

ദില്ലി: സമരവേദിയിൽ വീണ്ടും കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തരൺ താരൺ സ്വദേശി രേഷം സിം​ഗാണ് (54) ശംഭു അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കർഷക നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. പാട്യാല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരണത്തിന് കീഴടങ്ങിയത്.

ഉള്ളിക്ക് വിലയിടിഞ്ഞതിൽ പ്രതിഷേധം, മന്ത്രിക്ക് ഉള്ളിമാല അണിയിച്ച് കർഷകൻ, സമ്മതിച്ച് മന്ത്രി -വീഡിയോ

കേന്ദ്ര - സംസ്ഥാന സർക്കാറുകളെ ഉണർത്താൻ ജീവത്യാ​ഗം ചെയ്യേണ്ട സാഹചര്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സർക്കാർ സഹായധനം പ്രഖ്യാപിക്കും വരെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും സമാനരീതിയിൽ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കഴിഞ്ഞ ആഴ്ച ചേർന്ന മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. പത്താം തീയതി ( നാളെ ) രാജ്യവ്യാപകമായി മോദി സർക്കാറിന്റെ കോലം കത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം അറിയിച്ചിട്ടുണ്ട്. ഗ്രാമങ്ങൾ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ഡിസംബർ 30 ന് ബന്ദ് നടത്തിയിരുന്നു.സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് അന്ന് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. റെയിൽ ​ഗതാ​ഗതവും വ്യാപകമായി തടസപ്പെട്ടിരുന്നു. ദില്ലിയിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് അന്ന് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ആവശ്യങ്ങൾ അം​ഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്.