Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്റെ ഫോർമുല തള്ളി കർഷകർ; നിയമം പിൻവലിക്കും വരെ സമരം

ഏകകണ്ഠമായ തീരുമാനം ആണെന്ന് കർഷകർ അറിയിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു. 
 

farmers denied central governments proposals protest will continue
Author
Delhi, First Published Dec 9, 2020, 4:28 PM IST

ദില്ലി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രസർക്കാർ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷകസംഘടനകൾ തള്ളി. ഏകകണ്ഠമായ തീരുമാനം ആണെന്ന് കർഷകർ അറിയിച്ചു. മൂന്ന് നിയമങ്ങളും പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു. 

കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ ഇന്ന് കർഷകർക്ക് രേഖാമൂലം നൽകിയിരുന്നു.  താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയത്. 
 

Follow Us:
Download App:
  • android
  • ios