Asianet News MalayalamAsianet News Malayalam

കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്ന് സർക്കാർ; ആറ് സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം ഇന്ന്

വിവാദനിയമത്തെ കുറിച്ച് വിശദീകരിക്കാൻ 9 കോടി കർഷകരുമായി പ്രധാനമന്ത്രി ഇന്ന് ആശയവിനിമയം നടത്തും. ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായിട്ടാണ് ഓൺലൈൻ സംവാദം. 

farmers protest completes one month  central government called discussion
Author
Delhi, First Published Dec 25, 2020, 10:37 AM IST

ദില്ലി: കർഷകരെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു. ആറ് സംസ്ഥാനങ്ങളിൽ ഉള്ളവരുമായി പ്രധാനമന്ത്രി ഇന്ന് ഓൺലൈൻ സംവാദം നടത്തും. കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചു. ന്യായമായ പരിഹാരത്തിന് തയ്യാറെന്നും സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മന്ത്രിമാർ കർഷകർക്കൊപ്പം കേൾക്കും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുകയാണ്. വിവാദനിയമത്തെ കുറിച്ച് വിശദീകരിക്കാൻ 9 കോടി കർഷകരുമായി പ്രധാനമന്ത്രി ഇന്ന് ആശയവിനിമയം നടത്തും. ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായിട്ടാണ് ഓൺലൈൻ സംവാദം. ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘനകൾക്ക് കത്തുനൽകിയിരുന്നു. തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. 

ഇന്ന് മുതൽ 27വരെ ദേശീയ പാതകളിൽ ടോൾ പിരിവ് തടയാൻ തീരുമാനിച്ചിട്ടുണ്ട്. 26, 27 തിയതികളിൽ എൻഡിഎ സഖ്യകക്ഷികളെ കണ്ട്, നിയമങ്ങൾ പിൻവലിക്കാൻ സര്‍ക്കാരിനുമേൽ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെടും. മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ട കിസാൻസഭയുടെ മാര്‍ച്ച് ഇന്ന് രാജസ്ഥാൻ അതിര്‍ത്തിയിൽ എത്തിച്ചേരും. 

Follow Us:
Download App:
  • android
  • ios