Asianet News MalayalamAsianet News Malayalam

കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാകുന്നു; സമരത്തിനിടെ മരിച്ച കർഷകർക്ക് സമരഭൂമികളിൽ ഇന്ന് ആദരാഞ്ജലി

യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു

farmers protest continues, friday kisan morcha meeting
Author
New Delhi, First Published Jun 6, 2021, 12:41 AM IST

ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം കടുപ്പിച്ച് കർഷകർ. സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമികളിൽ ആദരാഞ്ജലികൾ അർപ്പിക്കും. ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച്ച യോഗം ചേരാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

സമരം കൂടൂതൽ ശക്തമാക്കി കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് കർഷകസംഘടകളുടെ നീക്കം. തുടർസമരങ്ങളുടെ ഭാഗമായി ഇന്നലെ കർഷകർ സമ്പൂർണ്ണ വിപ്ലവ് ദിവസമായി ആചരിച്ചിരുന്നു. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ  നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.

യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി.

Follow Us:
Download App:
  • android
  • ios