Asianet News MalayalamAsianet News Malayalam

Farmers : കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കേന്ദ്രം, കർഷകർ സമരം പിൻവലിക്കുമോ? നിർണായക യോഗം ഉടൻ

സമരം പിൻവലിക്കും മുമ്പേ ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിലാണ് കർഷകർ. ഉച്ചയ്ക്ക് ശേഷം സിംഘുവിൽ  ചേരുന്ന  കിസാൻ മോർച്ച യോഗം കർഷക സമരം അവസാനിപ്പിക്കുമോ എന്നതിൽ നിലപാട് പ്രഖ്യാപിക്കും.

farmers protest  government to accept farmers demand Cases will withdraw soon
Author
Delhi, First Published Dec 8, 2021, 1:19 PM IST

ദില്ലി: കർഷകരുടെ (Farmers) കൂടുതൽ ആവശ്യങ്ങൾക്ക്‌ കേന്ദ്രം വഴങ്ങുന്നു. സമരത്തിനിടെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ (Central Government)കർഷകർക്ക് ഉറപ്പ് നൽകി. സമരം അവസാനിപ്പിച്ചാൽ കേസുകൾ പിൻവലിക്കാമെന്ന ഇന്നലെ കേന്ദ്രം നൽകിയ ഉറപ്പ് കർഷകർ തള്ളിയിരുന്നു. സമരം പിൻവലിക്കും മുമ്പേ ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിലാണ് കർഷകർ. ഉച്ചയ്ക്ക് ശേഷം സിംഘുവിൽ  ചേരുന്ന  കിസാൻ മോർച്ച യോഗം കർഷക സമരം അവസാനിപ്പിക്കുമോ എന്നതിൽ നിലപാട് പ്രഖ്യാപിക്കും.

Farm Laws : വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

അതേ സമയം, സമരത്തിനിടെ കർഷകർ മരിച്ച സംഭവത്തിൽ പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.  മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കും. യുപി, ഹരിയാന സർക്കാരുകളോട് ഇക്കാര്യം നിർദേശിക്കണം എന്ന് ആവശ്യപ്പെടുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. 

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്

 

Follow Us:
Download App:
  • android
  • ios