നാളെയാണ് സമരാതിർത്തികളിലെ വിജയ ദിനം ആഘോഷിക്കുക. സമരസ്ഥലങ്ങളിലേക്ക് പൊതുജനങ്ങളെയും കർഷകസംഘടനകൾ ക്ഷണിച്ചിട്ടുണ്ട്.
ദില്ലി: ദില്ലി അതിർത്തികളിലെ സമരം അവസാനിപ്പിച്ചതോടെ വീടുകളിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുമായി കർഷകർ (Farmers). നാളെ വിജയദിവസം ആഘോഷിച്ചശേഷമായിരിക്കും മടക്കം. മരിച്ച കർഷകരുടെ സ്മരണർത്ഥം ഇന്ന് ആദരാഞ്ജലി ദിനമായാണ് കർഷകർ ആചരിക്കുകയാണ്. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച (Kisan Morcha) ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും
അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ പൊളിച്ചു തുടങ്ങി. വിവിധ വാഹനങ്ങളിലായി സമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതിൽ അഞ്ച് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈക്കാര്യങ്ങളിൽ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാൻ കിസാൻ മോർച്ച വീണ്ടും യോഗം ചേരും.
നാളെയാണ് സമരാതിർത്തികളിലെ വിജയ ദിനം ആഘോഷിക്കുക. സമരസ്ഥലങ്ങളിലേക്ക് പൊതുജനങ്ങളെയും കർഷകസംഘടനകൾ ക്ഷണിച്ചിട്ടുണ്ട്.
