ട്രാക്ടർ ബാരിക്കേഡുകൾക്ക് മുകളിലേക്ക്  ഓടിച്ച് കയറ്റുമ്പോൾ പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക‍ഷകരുടെ പ്രതിഷേധത്തിന് മുന്നിൽ ബാരിക്കേഡുകൾ തകർന്നുവീഴുന്നത്...

ദില്ലി: കേന്ദ്രസ‍‍ർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായെത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദ്ദം സിം​ഗ് ന​ഗറിലാണ് പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസ് തീർത്ത ബാരിക്കേഡ് കർഷകർ ട്രാക്റ്റർ ഓടിച്ചുകയറ്റിയാണ് തകർത്തത്. 

ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രാക്ടർ ബാരിക്കേഡുകൾക്ക് മുകളിലേക്ക് ഓടിച്ച് കയറ്റുമ്പോൾ പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക‍ഷകരുടെ പ്രതിഷേധത്തിന് മുന്നിൽ ബാരിക്കേഡുകൾ തകർന്നുവീഴുന്നത് വീഡിയോയിൽ വ്യക്തം. 

Scroll to load tweet…

ആഴ്ചകളായി ദില്ലി അതിർത്തികളിൽ തുടരുന്ന പ്രതിഷേധം കൂടുതൽ കർഷകരിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു.കാർഷികര നിയമം പിൻവലിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരത്തിൽ പങ്കെടുക്കുന്ന കർഷകസംഘടനകൾ വ്യക്തമാക്കുന്നത്.