സമരം പോലീസ് നടപടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട കർഷകന്റെ ചിതാഭസ്മവുമായി സംയുക്ത കിസാൻ മോര്‍ച്ച രാഷ്ട്രീയേതര വിഭാ​ഗം തുടർ പ്രതിഷേധങ്ങൾക്ക് തീരുമാനമെടുത്തു

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ സമരരീതി മാറ്റുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ അവരുടെ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ദില്ലി ചലോ മാര്‍ച്ചിനിടെ ഇക്കഴിഞ്ഞ മാസങ്ങളിൽ ഹരിയാന, പഞ്ചാബ്, ദില്ലി അതിര്‍ത്തികളിൽ മരിച്ച ക‍ർഷകരുടെ ഫോട്ടോയുമായി പ്രതിഷേധം നടത്തും. ബിജെപി സ്ഥാനാർത്ഥികളെ കര്‍ഷകര്‍ കരിങ്കൊടി കാണിക്കും. കർഷകർക്ക് എതിരായ പൊലീസ് നടപടിയിൽ ബിജെപി സ്ഥാനാർത്ഥികളോട് മറുപടി തേടുമെന്നും സംയുക്ത കിസാൻ മോര്‍ച്ച നേതാവ് അഭിമന്യു കൊഹാഡ് അറിയിച്ചു.

അതിനിടെ സമരം പോലീസ് നടപടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട കർഷകന്റെ ചിതാഭസ്മവുമായി സംയുക്ത കിസാൻ മോര്‍ച്ച രാഷ്ട്രീയേതര വിഭാ​ഗം തുടർ പ്രതിഷേധങ്ങൾക്ക് തീരുമാനമെടുത്തിട്ടുണ്ട്. ശുഭകരൺ സിം​ഗിന്റെ ചിതാഭസ്മം ഇന്ന് വൈകീട്ട് പഞ്ചാബിലെ ബത്തിൻഡയിൽനിന്നും അതിർത്തിയിലെ സമര വേദിയിലെത്തിക്കും. ഹരിയാനയിലേക്ക് ചിതാഭസ്മവുമായി പ്രതിഷേധ മാർച്ച് നടത്തും. ഈ മാസം 22 ന് ഹരിയാനയിലെ ഹിസാറിൽ വൻ കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്