റാഞ്ചി: സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറഞ്ഞ പിതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി മകള്‍. തകരാറിലായ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിനായി മകള്‍ നല്‍കിയപ്പോഴാണ് വീഡിയോ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ആണ്‍സുഹൃത്തിനൊപ്പം ചിത്രീകരിച്ചതായിരുന്നു ഈ ദൃശ്യങ്ങള്‍. റാഞ്ചിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുപിതനായി വീട്ടിലെത്തിയ പിതാവ് മകളോട് ദേഷ്യപ്പെട്ടു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തു. എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ മാതാവ് ഒപ്പം പോകണമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു. 

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതായിരുന്നു ആ ദൃശ്യങ്ങള്‍. പിതാവിന്‍റെ ദേഷ്യപ്പെടലുംപുറത്തിറങ്ങാനുള്ള വിലക്കും കാരണം വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ച മകള്‍ പിതാവ് മാനസ്സികമായി പീഡിപ്പിക്കുന്നുവെന്നാണ് ആദ്യം പരാതി നല്‍കിയത്. പരാതി എഴുതി നല്‍കാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആവശ്യപ്പെട്ടു.  അപ്പോള്‍ പൊലീസ് സ്റ്റേഷന്‍ വിട്ടുുപോയ പെണ്‍കുട്ടി പിന്നീടെത്തി പരാതി നല്‍കുകയായിരുന്നു. 

പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതില്‍ വ്യക്തമാക്കിയിരുന്നത്. രണ്ട് പരാതികളും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സംശയം തോന്നിയെങ്കിലും പരാതിയില്‍ സത്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പിതാവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും അമ്മാവനൊപ്പം പോകാന്‍ തയ്യാറാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.