വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് മനസിലാക്കിയ പുനീത് സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം നിര്‍ത്തുകയായിരുന്നു
തുംഗൂര്‍: ഡ്രൈവിംഗിനിടെ അച്ഛന് ഹൃദയാഘാതം. സംയമനം കൈവിടാതെ വാഹനമോടിച്ച് പത്തു വയസ്സുകാരനായ മകന്‍. കര്‍ണാടകയിലെ തുംഗൂരിലാണ് സംഭവം. ശിവകുമാര്‍ എന്ന 35 കാരനായ ഗുഡ്സ് ഡ്രൈവര്‍ക്കാണ് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്.
ഈ സമയത്ത് ഇയാളുടെ മകന്‍ പുനീറും ഒപ്പമുണ്ടായിരുന്നു.വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് മനസിലാക്കിയ പുനീത് സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം നിര്‍ത്തുകയായിരുന്നു. അച്ഛന് എന്താണ് സംഭവിക്കുന്നതെന്ന് മകന് മനസിലായിരുന്നില്ല. ശിവകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
