മഹാത്മാ ഗാന്ധിയുടെ 150-ാംജന്മവാര്‍ഷികമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റികിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് മോദി പറഞ്ഞു.

ദില്ലി: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150-ാംജന്മവാര്‍ഷികമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റികിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് മോദി പറഞ്ഞു. മന്‍ കി ബാത്തിലൂടെയാണ് മോദിയുടെ ആഹ്വാനം. 

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദീപാവലിക്ക് മുമ്പ് സുരക്ഷിതമായി സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും മോദി അഭ്യര്‍ത്ഥിച്ചു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റാന്‍ വ്യവസായ ലോകത്തിന് കഴിയുമെന്നും വരുന്ന ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുകയെന്ന ലക്ഷ്യം നേടാന്‍ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് സ്വാതന്ത്യദിനത്തില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. 

Scroll to load tweet…