ദില്ലി: ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂലൈയിൽ പരീക്ഷകൾ നടത്താനുള്ള യുജിസിയുടെ നിർദ്ദേശം പുനപരിശോധിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി യു ജി സിക്ക് നിർദ്ദേശം നൽകി. അക്കാദമിക്ക് കലണ്ടറുകളും ഇതിനനുസരിച്ച് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് തീരുമാനം എടുക്കാനാണ് നിർദ്ദേശം.

Read Also: വഞ്ചിയൂരിൽ മരിച്ച രമേശന്റെ കൊവിഡ് പരിശോധന വൈകി, ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചെന്നും ജില്ലാ കളക്ടർ...